യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറി പുടിൻ
Thursday, May 15, 2025 10:46 AM IST
മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ടുള്ള സമാധാന ചർച്ചകളിൽനിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്മാറി. റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും വ്യക്തമാക്കി.
ട്രംപ് റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി തുർക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം യുക്രെയ്ൻ പ്രസിഡന്റ് വോളഡിമിർ സെലൻസ്കി തുർക്കിയിലേക്ക് യാത്ര തിരിച്ചു.
ചർച്ചകളിൽ പുടിന് പകരമായി റഷ്യൻ പ്രതിനിധിയായി വ്ലാഡിമിർ മെഡൻസ്കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യൻ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. റഷ്യൻ സാംസ്കാരിക മന്ത്രിയായ വ്ലാദിമിർ മെഡിൻസ്കിക്കൊപ്പം ഉപആഭ്യന്തരമന്ത്രി അലക്സാണ്ടർ ഫോമിൻ, ഉപവിദേശകാര്യ മന്ത്രി മിഖായൽ ഗാലുസി, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് മേധാവിയായ ഇഗോർ കൊസ്ത്യുകോവ് എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കി.