യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസ് പിടിയില്‍
Thursday, May 15, 2025 7:12 PM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ബെയ്ലിൻ ദാസിനെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ കോടതിയിലെ ജൂണിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് ഇയാൾ മര്‍ദിച്ചത്. കസ്റ്റഡിയില്‍ എടുത്തശേഷം ഇയാളെ തുമ്പ സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്.
ഇവിടെ നിന്ന് ചോദ്യം ചെയ്യലിനായി പ്രതിയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ബെയ്ലിന് ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതിയി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്.
അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷൻ താത്കാലികമായി പുറത്താക്കിയിരുന്നു. ബെയ്ലിന് ദാസിനെ പിടികൂടാൻ വൈകുന്നതിൽ യുവതിയുടെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.