തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യെ​യാ​ണ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം, സേ​വ​ന കാ​ലാ​വ​ധി എ​ന്നി​വ​യ​ട​ക്കം പ​ഠി​ച്ച സ​മി​തി സ​ർ​ക്കാ​രി​ന് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ഒ​രു വി​ഭാ​ഗം ആ​ശാ വ​ർ​ക്ക​ർ​മാ​ർ സ​മ​രം ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്നു ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.