ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
Thursday, May 15, 2025 10:31 PM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 28ന് ആരംഭിക്കുന്ന പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉൾപ്പെടുന്നു. ഇരു ഫോർമാറ്റുകളിലും ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. ഷെഫാലി വർമ്മയും സ്നേഹ് റാണയും ടി20 ടീമിലേക്ക് തിരിച്ചെത്തി.
ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, സ്നേഹ് റാണ, ശ്രീ ചരണി, ശുചി ഉപാധ്യായ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, സായലി സത്ഘാരെ.
ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), തേജൽ ഹസാബ്നിസ്, ദീപ്തി ശർമ്മ, സ്നേഹ് റാണ, ശ്രീ ചരണി, ശുചി ഉപാധ്യായ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, സായലി സത്ഘാരെ.