ആത്മഹത്യയിൽ പങ്കെന്ന് ആരോപണം; മരണാനന്തര ചടങ്ങുകൾക്കിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
Friday, May 16, 2025 12:21 AM IST
തിരുവനന്തപുരം: മരണാനന്തര ചടങ്ങുകൾക്കിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. തിരുമല സ്വദേശി പ്രവീണിനെയാണ് (27) മർദിച്ചത്.
പൂജപ്പുര സ്വദേശി വിഷ്ണുവിന്റെ മരണാനന്തര ചടങ്ങുകൾക്കിടെയാണ് സംഭവം. വിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രവീണിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
മരണാനന്തരച്ചടങ്ങുകൾക്കായി ശാന്തികവാടത്തിൽ എത്തിയപ്പോഴായിരുന്നു പത്തംഗ സംഘം പ്രവീണിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് മർദിക്കുകയായിരുന്നു.