ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു
Friday, May 16, 2025 4:11 AM IST
റാഞ്ചി: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ കെരിബുരു ഗ്രാമത്തിൽ രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. 26-ാം ബറ്റാലിയനിലെ സെക്കൻഡ്-ഇൻ-കമാൻഡ് റാങ്ക് ഓഫീസറായ എം. പ്രബോ സിംഗ് ആണ് മരിച്ചത്.
അസിസ്റ്റന്റ് കമാൻഡന്റ് എസ്.കെ. മണ്ഡലിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.