ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ൾ അം​ഗം കൊ​ല്ല​പ്പെ​ട്ടു. അ​ർ​നൗ​ൺ-​യോ​ഹ്മോ​ർ റോ​ഡി​ൽ ഒ​രു വാ​ഹ​ന​ത്തെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​ന​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ന​ബ​തി​ഹ് ജി​ല്ല​യി​ലെ അ​ർ​നൗ​ൺ പ​ട്ട​ണ​ത്തി​ൽ നി​ന്നു​ള്ള ഹി​സ്ബു​ൾ അം​ഗ​മാ​യ മു​ഹ​മ്മ​ദ് അ​ലി മ​റൂ​ണി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ലെ​ബ​ന​ൻ സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് ഹി​സ്ബു​ള്ള അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ലെ​ബ​ന​ൻ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.