വെ​ള്ള​റ​ട: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ക്‌​സൈ​സും പോ​ലീ​സും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ ധ​ന​യ്ക്കി​ടെ കേ​ര​ള ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യാ​യ പ​ന​ച്ച​മൂ​ട്ടി​ല്‍ ഒ​രു കാ​റി​ല്‍ സഞ്ച​രി​ച്ച ര​ണ്ടു യു​വാ​ക്ക​ളി​ല്‍ നി​ന്നാ​യി എം​ഡി​എം​എ പി​ടി​കൂ​ടി.

കു​ട​പ്പ​ന​മൂ​ട് നു​ള്ളി​യോ​ട് സ്വ​ദേ​ശി വി​ഷ്ണു (21), പ​ന​ച്ച​മൂ​ട് ന​ല്ലി​ക്കു​ഴി സ്വ​ദേ​ശി ഷി​ഖാ​ന്‍​ഫൈ​സി (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സും എ​ക്‌​സൈ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. ഷി​ഖാ​ന്‍ ഫൈ​സി മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സി​ഐ പ്ര​സാ​ദ്, എ​സ്ഐ ​അ​ജി​ത്കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, ദീ​പു, ഷൈ​നു, പ്ര​ജീ​ഷ്, പ്ര​ണ​വ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.