വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍
Friday, May 16, 2025 12:08 PM IST
വെള്ളറട: സംസ്ഥാന വ്യാപകമായി എക്സൈസും പോലീസും നടത്തിയ വാഹന പരിശോ ധനയ്ക്കിടെ കേരള തമിഴ്നാട് അതിര്‍ത്തിയായ പനച്ചമൂട്ടില്‍ ഒരു കാറില്‍ സഞ്ചരിച്ച രണ്ടു യുവാക്കളില്‍ നിന്നായി എംഡിഎംഎ പിടികൂടി.
കുടപ്പനമൂട് നുള്ളിയോട് സ്വദേശി വിഷ്ണു (21), പനച്ചമൂട് നല്ലിക്കുഴി സ്വദേശി ഷിഖാന്ഫൈസി (26) എന്നിവരെയാണ് പോലീസും എക്സൈസും ചേര്‍ന്നു പിടികൂടിയത്. ഷിഖാന്‍ ഫൈസി മയക്കുമരുന്നു കേസില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
സിഐ പ്രസാദ്, എസ്ഐ അജിത്കുമാര്‍, സിവില്‍ പോലീസുകാരായ പ്രദീപ്, ദീപു, ഷൈനു, പ്രജീഷ്, പ്രണവ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.