കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം
Friday, May 16, 2025 1:21 PM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലെ കെ. ഇർഷാദിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്.
വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനവും അക്രമികൾ തകർത്തു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇർഷാദ് ആരോപിച്ചു.