ബൈക്കിൽ കാറിടിച്ച് അപകടം; യുവതി മരിച്ചു
Friday, May 16, 2025 2:46 PM IST
കൊച്ചി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിന്റെ ഭാര്യ മിഥില(32 ) ആണ് മരിച്ചത്. ഭർത്താവ് ജിജിലിന് പരിക്കുണ്ട്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം. അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരികയായിരുന്ന കാറിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
ദമ്പതികൾ നെടുമ്പാശേരിയിലെ ബന്ധുവീട്ടിൽ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.