കൊല്ലം ശക്തികുളങ്ങരയിൽ യുവാക്കൾക്ക് വെട്ടേറ്റു
Saturday, May 17, 2025 12:56 AM IST
കൊല്ലം: ശക്തികുളങ്ങരയിൽ യുവാക്കൾക്ക് വെട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിപരമായ പ്രശ്നങ്ങളാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിൽ.