ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം
Saturday, May 17, 2025 5:07 AM IST
ബിർമിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോട്ടനത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
എസ്രി കോൻസയും ബോബകാർ കമാരയും ആണ് വില്ലയ്ക്കായി ഗോളുകൾ നേടിയത്. കോൻസ 59ാം മിനിറ്റിലും കമാര 73-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 66 പോയിന്റായി. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാമതാണ് ആസ്റ്റൺ വില്ല.