തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​പി​എ​സ് ഉ​ന്ന​ത​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ തി​രു​ത്തു​മാ​യി സ​ർ​ക്കാ​ർ. ജ​യി​ൽ മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി​യ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യെ തി​രി​കെ നി​യ​മി​ച്ചു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റാ​യു​ള്ള എം.​ആ​ർ അ​ജി​ത് കു​മാ​റി​ന്‍റെ സ്ഥ​ലം മാ​റ്റ​വും റ​ദ്ദാ​ക്കി. ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​യു​ടെ ചു​മ​ത​ല ന​ൽ​കി​യ​തോ​ടെ അ​ജി​ത് കു​മാ​ർ പോ​ലീ​സി​ൽ ത​ന്നെ ത​ത്കാ​ലം തു​ട​രും. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ഐ​ജി​മാ​ർ അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ തി​രു​ത്ത് വ​രു​ത്തി​യ​ത്.

അ​തേ​സ​മ​യം എം​ആ​ർ അ​ജി​ത് കു​മാ​റി​നെ എ​ക്സൈ​സ് ത​ല​പ്പ​ത്ത് എ​ത്തി​ച്ച​തി​ൽ വ​കു​പ്പ് മ​ന്ത്രി​യാ​യ എം​ബി രാ​ജേ​ഷി​നും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​ദ്ദേ​ഹം ത​ൻ്റെ എ​തി​ർ​പ്പ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച് അ​ജി​ത് കു​മാ​റി​നെ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

ഇ​തി​ന് പു​റ​മെ സേ​തു​രാ​മ​നെ ജ​യി​ൽ മേ​ധാ​വി​യാ​യി നി​യ​മി​ച്ച​തി​ൽ പോ​ലീ​സ് ത​ല​പ്പ​ത്തെ പ​ല​ർ​ക്കും അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു.