ഐപിഎൽ: പഞ്ചാബിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും
Sunday, May 18, 2025 3:32 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ രാജസ്ഥാന് നിരയില്‍ നായകനായി സഞ്ജു സാംസണ് തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് റാണക്ക് പകരം സഞ്ജു രാജസ്ഥാന് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ക്വേന മഫാക്കയും രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻശി, സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജുറെൽ, വാനിന്ദു ഹസരംഗ, ക്വേന മഫക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, ഫസൽഹഖ് ഫാറൂഖി.