വെടിക്കെട്ട് ബാറ്റിംഗുമായി നെഹാലും ശശാങ്കും; പഞ്ചാബിന് കൂറ്റൻ സ്കോർ
Sunday, May 18, 2025 5:14 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് പഞ്ചാബ് പടുത്തുയർത്തിയത്.
നെഹാൽ വധേരയുടേയും ശശാങ്ക് സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ എടുത്തത്. ഇരുവരും അർധ സെഞ്ചുറി നേടി. 70 റൺസെടുത്ത നെഹാലാണ് ടീമിന്റെ ടോപ്സ്കോറർ. 37 പന്തിൽ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു നെഹാലിന്റെ ഇന്നിംഗ്സ്.
59 റൺസാണ് ശശാങ്ക് എടുത്തത്. 30 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു നെഹാലിന്റെ ഇന്നിംഗ്സ്. നായകൻ ശ്രേയസ് അയ്യർ 30 റൺസും പ്രഭ്സിമ്രാൻ സിംഗും അസമത്തുള്ള ഒമർസായും 21 റൺസ് വീതം എടുത്തു.
രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് എടുത്തു. റിയാൻ പരാഗും ആകാശ് മധ്വാളും ക്വെന മഫാകയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.