വേടന്റെ പരിപാടിയിൽ തിക്കും തിരക്കും; നിരവധിപ്പേർക്ക് പരിക്ക്
Sunday, May 18, 2025 9:31 PM IST
പാലക്കാട്: റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്. പാലക്കാട് കോട്ടമൈതാനത്ത് ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് ലാത്തി വീശി.
വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പോലീസ് ലാത്തി വീശയതിനു പിന്നാലെ വേടൻ പരിപാടി അവസാനിപ്പിച്ച് മടങ്ങി. പരിക്കേറ്റ മുഴുവന്‍ പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായിട്ടാണ് സംഗീത പരിപാടി നടത്തിയത്. സൗജന്യമായിട്ടായിരുന്നു പ്രവേശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.