ഇംഗ്ലീഷ് പ്രീമിയർ ലീഗ്; നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം
Sunday, May 18, 2025 10:30 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
മോർഗൻ ഗിബ്സ്-വൈറ്റും നിക്കോളാ മിലെൻകോവിച്ചുമാണ് നോട്ടിംഗ്ഹാമിനായി ഗോളുകൾ നേടിയത്. ജാറോഡ് ബോവെൻ ആണ് വെസ്റ്റ് ഹാമിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോട്ടിംഗ്ഹാമിന് 65 പോയിന്റായി. ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് നോട്ടിംഗ്ഹാം.