കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
Sunday, May 18, 2025 11:02 PM IST
കണ്ണൂർ: ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവ് (22) ആണ് മരിച്ചത്.
ശനിയാഴ്ച അർധരാത്രിയോടെ ആയിരുന്നു അപകടം. സഹയാത്രികനായ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.