ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡെ​ക്ക്ളാ​ൻ റൈ​സ് ആ​ണ് ആ​ഴ്സ​ണ​ലി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 55 ആം ​മി​നി​ട്ടി​ലാ​ണ് റൈ​സ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 71 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് ആ​ണ് ആ​ഴ്സ​ണ​ൽ.