കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി എ​ട്ട് വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി അ​ന​ശ്വ​ര ഹൗ​സി​ൽ എ​ബി​ൻ ച​ന്ദ്ര​ൻ (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നാ​ണ് എ​ബി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2017 ൽ ​വെ​ള്ള​യി​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

എ​ട്ട് വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി ബി​ജി റോ​ഡി​ൽ ഉ​ള്ള ഇയാളു​ടെ വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.