കോഴിക്കോട്ട് പോക്സോ കേസ് പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിൽ
Monday, May 19, 2025 4:29 AM IST
കോഴിക്കോട്: പോക്സോ കേസ് പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി അനശ്വര ഹൗസിൽ എബിൻ ചന്ദ്രൻ (42) ആണ് പിടിയിലായത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2017 ൽ വെള്ളയിൽ സ്വദേശിനിയായ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തി മുങ്ങുകയായിരുന്നു. തുടർന്ന് വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എട്ട് വർഷത്തിനു ശേഷം പ്രതി ബിജി റോഡിൽ ഉള്ള ഇയാളുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.