ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു
Monday, May 19, 2025 5:31 AM IST
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് കാൻസർ. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ബൈഡൻ ഡോക്ടറെ കണ്ടത്. തുടർന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.
വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റെറ്റ് കാൻസറാണ ബൈഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10 ൽ ഒമ്പതാണ് ബൈഡന്റെ രോഗാവസ്ഥ.