ലഹരി ഉപയോഗം ചോദ്യംചെയ്തു; താമരശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തകർക്കുനേരെ ആക്രമണം
Monday, May 19, 2025 6:51 AM IST
കോഴിക്കോട്: താമരശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തകർക്കുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. ഒൻപതു പേർക്ക് പരിക്കേറ്റതായാണ് വിവരം.
ലഹരി ഉപയോഗം ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണം. കഴിഞ്ഞ ദിവസം ഒരു സംഘം ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലഹരിവിരുദ്ധ പ്രവർത്തകർ താക്കീത്ചെയ്തിരുന്നു.
വീണ്ടും ഇവർ ഇത് ആവർത്തിച്ചതോടെയാണ് പ്രവർത്തകർ ഇത് ചോദ്യംചെയ്തത്. തുടർന്നാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.