നാലരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Monday, May 19, 2025 7:16 AM IST
തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ആണ് സംഭവം.
ഒഡീഷ സ്വദേശി കിംഗ് നായക് ആണ് പിടിയിലായത്. നാലരക്കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.