ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ന്‍ സ്‌​ഫോ​ട​ന​ശ്ര​മം ത​ക​ര്‍​ത്തു. ന​ഗ​ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​റാ​ജ് ഉ​ര്‍ റ​ഹ്മാ​ന്‍(29) സ​യ്യി​ദ് സ​മീ​ര്‍(28) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്‌​ച പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍​ക്ക് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ആ​ന്ധ്രാ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന പോ​ലീ​സ് കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് സെ​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യം സി​റാ​ജ് ഉ‌​ർ റ​ഹ്‌​മാ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ സ്‌​ഫോ​ട​നം ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് സ​യി​ദ് സ​മീ​ർ അ​റ​സ്‌​റ്റി​ലാ​യി.

സ്‌​ഫോ​ട​ക വ​സ്‌​തു​ക്ക​ളാ​യ അ​മോ​ണി​യ, സ​ൾ​ഫ​ർ, അ​ലു​മി​നി​യം പൗ​ഡ​ർ എ​ന്നി​വ​യും ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും വൈ​കാ​തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.