വീടിന് തീകൊളുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി
Monday, May 19, 2025 9:21 AM IST
കൊച്ചി: എറണാകുളം ചമ്പക്കരയില്‍ വീടിന് തീകൊളുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പെരിക്കാട് പ്രകാശന് ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ മകനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ അഞ്ചോടെയാണ് സംഭവം. വീടിന് തീകൊളുത്തിയ ശേഷം പ്രകാശന് വീടിന് പിന്നില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന മകന് പൊള്ളലേറ്റു.
ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തീകൊളുത്തിയത്. സമീപത്തു വാടകയ്ക്ക് താമസിക്കുന്ന മറ്റുള്ളവര്‍ ചേര്‍ന്നാണ് തീയണച്ചത്. കുടുംബപ്രശ്നങ്ങളാണ് സംഭത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.