തൃ​ശൂ​ര്‍: പ്ര​ശ​സ്ത ഇ​ല​ത്താ​ള ക​ലാ​കാ​ര​ന്‍ കീ​നൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍(41) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തൃ​ശൂ​ര്‍​പൂ​ര​ത്തി​ല്‍ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ലാ​കാ​ര​നാ​ണ്.

ഞായറാഴ്ച രാ​ത്രി ക​ല്ലൂ​ര്‍ പാ​ടം വ​ഴി​യി​ലാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് റോ​ഡ​രി​കി​ല്‍ ച​ല​ന​മ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ് മ​ണി​ക​ണ്ഠ​ന്‍. ഏ​ഷ്യാ​ഡ് ശ​ശി​മാ​രാ​രു​ടെ ശി​ഷ്യ​നാ​യി​രു​ന്നു. മ​ട്ട​ന്നൂ​ര്‍ ഉ​ദ​യ​ന്‍ ന​മ്പൂ​തി​രി​യു​ടെ കീ​ഴി​ല്‍ ചെ​ണ്ട​യും അ​ഭ്യ​സി​ച്ചി​രു​ന്നു. നീ​തു​വാ​ണ് ഭാ​ര്യ. നി​ര​ഞ്ജ​ന, നി​ര​ഞ്ജ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.