ഇ​ടു​ക്കി: സ്കൂ​ട്ട​ർ ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ന്ന​തി​നി​ടെ മ​റി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ക​ളി​യാ​ക്കി​യ വി​ഷ​മ​ത്തി​ൽ 14 വയസുകാ​രി ജീ​വ​നൊ​ടു​ക്കി. അ​ണ​ക്ക​ര ചെ​ല്ലാ​ർ​കോ​വി​ൽ ചി​റ​യ്ക്ക​ൽ റോ​ബി​ന്‍റെ മ​ക​ൾ പൗ​ളി​ൻ ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​ർ ക​ളി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​പ്പോ​യ പൗ​ളി​നെ കാ​ണാ​തെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഉ​ട​ൻ ​ത​ന്നെ അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക.Toll free helpline number: 1056, 0471-2552056)