സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷപരാമർശം: ഖേദപ്രകടനം സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി
Monday, May 19, 2025 3:32 PM IST
ന്യൂഡൽഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി വിജയ് ഷായുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി. പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ വിജയ് വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു.
വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. വിജയ് ഷായുടെ അറസ്റ്റ് സുപ്രീംകോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്.
അതേസമയം, വിദ്വേഷ പരാമര്‍ശത്തിലെ അന്വേഷണത്തിന് സുപ്രീംകോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മേയ് 28-നകം അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശം നൽകി.