മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു ; മൂന്നു കാറുകൾ തകർന്നു
Monday, May 19, 2025 4:31 PM IST
മലപ്പുറം: നിർമാണം നടക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു മൂന്നു കാറുകൾ തകർന്നു. കോഴിക്കോട് - തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കല്ലും മണ്ണും വീണ് രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.
വാഹനങ്ങള്‍ വി.കെ പടിയില്‍ നിന്നും മമ്പുറം കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. നിര്‍മാണത്തിലെ പോരായ്മകള്‍ നേരത്തെ ഉന്നയിച്ചതാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.