നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം
Monday, May 19, 2025 4:57 PM IST
കോഴിക്കോട്: നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുക്കം വെസ്റ്റ് മണാശേരിയിലുണ്ടായ അപകടത്തിൽ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാണ് ഷരീഫിനെ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.