യുവ അഭിഭാഷകയെ മർദിച്ച കേസ്; സത്യം ഒരുനാൾ പുറത്തു വരുമെന്ന് ബെയ്ലിന് ദാസ്
Monday, May 19, 2025 7:25 PM IST
തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ബെയ്ലിന് ദാസ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റം എന്തിനേൽക്കണമെന്നും ബെയ്ലിന് ദാസ് ചോദിച്ചു.
തനിക്കെതിരെ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ഒരാളെയും വെറുതേ വിടില്ല. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്ലിന് ദാസ് പറഞ്ഞു. ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ കഴിയില്ല.
കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാന്‍ കഴിയില്ല. മുകളില്‍ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാമെന്നും താൻ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.