ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
Monday, May 19, 2025 8:10 PM IST
പത്തനംതിട്ട: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട നരിയാപുരത്തുണ്ടായ അപകടത്തിൽ സോജൻ, ദീപൻ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടമുണ്ടായ ഉടൻ തന്നെ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോജന്റെയും ദീപന്റെയും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.