വിവാഹവീട്ടില്‍ വന്‍ മോഷണം; പത്തുലക്ഷം രൂപ കവർന്നു
Monday, May 19, 2025 11:07 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ വീട്ടിൽ വൻ കവർച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിൽ നടന്ന മോഷണത്തിൽ പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പ്രഥമിക നിഗമനം.
സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയത്. ഞായറാഴ്ചയായിരുന്നു വിവാഹം. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയിൽ വെച്ച് പൂട്ടിയിരുന്നു.
ഇന്ന് രാവിലെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് സമീപത്തുള്ള കുറ്റിക്കാട്ടിൽ പണപ്പെട്ടി കണ്ടത്. അപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.