കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞു; വയോധികന് ദാരുണാന്ത്യം
Monday, May 19, 2025 11:37 PM IST
തിരുവനന്തപുരം: കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ വയോധികൻ മരിച്ചു. നാഗര്‍കോവില്‍ ഭൂതപ്പാണ്ടിക്കു സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റോഫര്‍ (51) ആണ് മരിച്ചത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വിദേശത്തു നിന്ന് നാട്ടിലെത്തിയ ക്രിസ്റ്റോഫര്‍ ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകുന്നേരമാണ് ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റോഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.