എംഡിഎംഎയുമായി ലോറി ഡ്രൈവർ പിടിയിൽ
Tuesday, May 20, 2025 1:12 AM IST
കണ്ണൂർ: എംഡിഎംഎയുമായി ലോറി ഡ്രൈവർ പിടിയിൽ. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ ആണ് സംഭവം.
പേരാവൂർ സ്വദേശി മൻഷീദാണ് പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎ ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തു.
പച്ചക്കറിയുമായി അതിർത്തി കടന്നെത്തുന്ന ലോറികളിൽ ലഹരികടത്തുന്നെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.