മഹാരാഷ്ട്ര നിയമസഭാ കവാടത്തിൽ സ്കാനിംഗ് മെഷീനു തീപിടിച്ചു
Tuesday, May 20, 2025 2:48 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ഘടിപ്പിച്ചിരുന്ന സ്കാനിംഗ് മെഷീന് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു തീപിടിത്തമുണ്ടായത്.
ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കാനിംഗ് മെഷീനിലെ ഷോർട്ട് സർക്യൂട്ടാണ് തീപീടിത്തമുണ്ടാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
സംഭവമുണ്ടായ ഉടനേതന്നെ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തുകയും അഞ്ച് മിനിറ്റിനുള്ളിൽ തീ അണച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.