ഭോപാലിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം
Tuesday, May 20, 2025 5:03 AM IST
ഭോപാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
ന്യൂ മാർക്കറ്റ് പ്രദേശത്തെ വസ്ത്രശാലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വൻ നാശനഷ്ടമാണ് ഉണ്ടായതെന്ന് പോലീസ് ഇൻസ്പെക്ടർ മാൻ സിംഗ് ചൗധരി പറഞ്ഞു. എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.