പാലക്കാട്ട് ട്രെയിനിന് മുന്നിൽ വീണ് യുവാവിന് പരിക്ക്
Tuesday, May 20, 2025 7:02 AM IST
പാലക്കാട്: ട്രെയിനിന് മുന്നിൽ വീണ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് (35) പരിക്കേറ്റത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമില്‍ വെച്ചാണ് ഇയാൾ ട്രെയിനിനുമുന്നിൽ വീണത്.
വീഴ്ചയിൽ യുവാവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.