ഐപിഎല്ലിൽ ഇന്ന് ചെന്നൈ രാജസ്ഥാനെ നേരിടും
Tuesday, May 20, 2025 7:30 AM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും.രാത്രി 7.30 മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ കോൽക്കത്തയെ തോൽപ്പിച്ച ചെന്നൈ വിജയം തുടരാം എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് കളികളിൽ തുടർച്ചയായി പരാജയപ്പെട്ട രാജസ്ഥാൻ ആശ്വാസ ജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്.
ഇരു ടീമും പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇരു ടീമിനും ആറ് പോയിന്റാണുള്ളത്. രാജസ്ഥാന്റെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്നത്തേത്. ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം കൂടാതെ ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരം ബാക്കിയുണ്ട്.