പാലക്കാട്ട് വീണ്ടും കാട്ടാന ആക്രമണം; കർഷകന് പരിക്ക്
Tuesday, May 20, 2025 8:41 AM IST
പാലക്കാട്: കഞ്ചിക്കോടിന് സമീപം ചെല്ലൻകാവിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്. ചെല്ലൻകാവ് സ്വദേശി സുന്ദരനാണ് പരിക്കേറ്റത്.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മാവിൻതോട്ടത്തിൽവച്ചായിരുന്നു ആക്രമണം.
അതേസമയം തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. എടത്തുനാട്ടുകരയിലുണ്ടായ സംഭവത്തിൽ കോട്ടപ്പള്ളി സ്വദേശി ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്.