ആലപ്പുഴയില്‍ മിനി ലോറി ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
Tuesday, May 20, 2025 12:27 PM IST
ആലപ്പുഴ: എടത്വായില്‍ മീന്‍ കയറ്റിവന്ന മിനി ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. എടത്വാ സ്വദേശി രോഹിത് സജീവ്(19) ആണ് മരിച്ചത്.
രാവിലെ എട്ടരയോടെ അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാനപാതയില്‍ വെട്ടുതോട് വച്ചാണ് അപകടം. അമ്പലപ്പുഴയില്‍ നിന്ന് മീന്‍ കയറ്റിവന്ന മിനി ലോറി മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവച്ച് തന്നെ സജീവ് മരിച്ചു. മിനി ലോറി മറ്റൊരു സ്കൂട്ടറിൽ കൂടി ഇടിച്ചതിനെ തുടർന്ന് ഒരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.