ഐപിഎൽ ഫൈനൽ ജൂൺ മൂന്നിന്; വേദി അഹമ്മദാബാദ്
Tuesday, May 20, 2025 4:51 PM IST
മുംബൈ: 2025 ഐപിഎല്ലിന്റെ ഫൈനൽ ജൂൺ മൂന്നിന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദി. ജൂൺ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിന്റെയും വേദി അഹമ്മദാബാദിലെ സ്റ്റേഡിയമാണ്.
ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ന്യൂ ചണ്ഡിഗഡിലുള്ള മുല്ലൻപുർ സ്റ്റേഡിത്തിലായിരിക്കും നടക്കുക. മേയ് 29നാണ് ഒന്നാം ക്വാളിഫയർ.
മേയ് 30നാണ് എലിമിനേറ്റർ മത്സരം. രാജ്യത്ത് കാലവർഷം സജീവമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ബിസിസിഐ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള വേദി നിശ്ചയിച്ചത്.