ദേശീയപാത തകർന്ന സംഭവം: നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
Tuesday, May 20, 2025 5:59 PM IST
കോഴിക്കോട്: ദേശീയപാതയിലെ ചിലയിടങ്ങൾ തകർന്നത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിർമാണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത അഥോറിറ്റിയുമായി ഈക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാടിനും ഇടയിൽ റോഡ് തകർന്നിരുന്നു. റോഡ് തകര്‍ന്ന് താഴ്ചയിലേക്ക് പതിക്കുകയും സമീപ ഭാഗങ്ങളില്‍ കനത്ത വിള്ളലുണ്ടാകുകയും ചെയ്തു
കാലവര്‍ഷം വരാനിരിക്കേ കടുത്ത ആശങ്കയാണ് ഉയരുന്നതെന്നും വിദഗ്ധപരിശോധന നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.