കാളികാവിലെ ആളെക്കൊല്ലി കടുവയ്ക്കായി തെരച്ചിൽ ഏഴാം ദിവസം
Wednesday, May 21, 2025 9:55 AM IST
കാളികാവ്: മലപ്പുറം കാളികാവിലെ ആളെക്കൊല്ലിക്കടുവയ്ക്കായി തെരച്ചിൽ ഏഴാം ദിവസമായ ഇന്നും തുടരും. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്.
ലൈവ് സ്ട്രീമിംഗ് കാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള തെരച്ചിലാണ് വനം വകുപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
ചൊവ്വാഴ്ചയും കാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.