പെ​രു​മ്പാ​വൂ​ർ: 65 ഗ്രാം ​ഹെ​റോ​യി​നു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ആ​സാം നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൾ ബ​ഷീ​ർ (30), ബി​ച്ച് മി​ല​ൻ (58), റു​സ്തം അ​ലി (22) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ടും​തോ​ട് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​സാ​മി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ലെ​ത്തി അ​വി​ടെ നി​ന്ന് ഓ​ട്ടോ​യി​ൽ ഹെ​റോ​യി​നു​മാ​യി അ​ല്ല​പ്ര ഒ​ർ​ണ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. സോ​പ്പു​പെ​ട്ടി​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ആ​റ് ബോ​ക്സ് ഹെ​റോ​യി​നാ​ണ് പി​ടി​കൂ​ടി​യ​ത്.