ദേശീയപാത തകർന്ന സംഭവം; നിർമാണ കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Wednesday, May 21, 2025 2:23 PM IST
മലപ്പുറം: ദേശീയപാത തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മാർച്ച്. മലപ്പുറം കോഹിനൂരിലെ നിർമാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
മാർച്ച് പോലീസ് തടഞ്ഞതോടെ സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
അതിനിടെ അബിൻ വർക്കിയെയും മുഴുവൻ പ്രവർത്തകരേയും ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും യൂത്ത് കോണ്ഗ്രസ് വ്യക്തമാക്കി.