മ​ല​പ്പു​റം: കാ​ളി​കാ​വ് അ​ട​യ്ക്കാ​ക്കു​ണ്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ ക​ണ്ടെ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കേ​ര​ളാ എ​സ്റ്റേ​റ്റി​ലെ എ​സ് വ​ള​വി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.

ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന്‍റെ പ​ത്തു​മീ​റ്റ​ർ അ​ടു​ത്തു​വ​രെ ക​ടു​വ​യെ​ത്തി​യെ​ങ്കി​ലും വെ​ടി​വ​യ്ക്കാ​നാ​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മ​യ​ക്കു​വെ​ടി​വ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഗ​ഫൂ​റി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. സ​ഹ​തൊ​ഴി​ലാ​ളി അ​ബ്ദു​ല്‍​സ​മ​ദ് നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ക​ടു​വ ഗ​ഫൂ​റി​നെ ആ​ക്ര​മി​ച്ച് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ലു സം​ഘ​മാ​യി തി​ര​ഞ്ഞാ​ണ് മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് അധികൃതർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ഉദ്യോഗസ്ഥരും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.