സ്മാർട്ട് റോഡിന്റെ ക്രെഡിറ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടില്ല: മന്ത്രി എം.ബി.രാജേഷ്
Wednesday, May 21, 2025 8:30 PM IST
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത തള്ളി മന്ത്രി എം.ബി.രാജേഷ്. റോഡുകളുടെ ഉദ്ഘാടനത്തിൽ തന്നെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകള്‍. തെരഞ്ഞെടുപ്പ് വര്‍ഷങ്ങളിൽ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതാണ്. മന്ത്രിസഭയിൽ ഭിന്നതയില്ല.
മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറല്ലെന്നും മാധ്യമങ്ങളുടെ ഉദ്ദേശം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.